06:52pm 02 November 2026
NEWS
കുഫോസിൽ ഭരണഭാഷാ വാരാഘോഷം 2026'-ഉം 'മലയാഴ്മ' 100 ദിന ക്യാമ്പയിനും തുടക്കമായി.
02/11/2026  04:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ ഭരണഭാഷാ വാരാഘോഷം 2026 -ഉം മലയാഴ്മ 100 ദിന ക്യാമ്പയിനും തുടക്കമായി
HIGHLIGHTS

മലയാള ഭാഷാ വാരാഘോഷം വൈസ് ചാൻസലർ ഡോ എ ബിജുകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഡോ ഉണ്ണികൃഷ്ണൻ, ഡോ അനു ഗോപിനാഥ്, ശ്രീ അശോകൻ ചരുവിൽ, ഡോ കെ മധു, ഡോ.രമ മധു,  എന്നിവർ സമീപം.

 

ഔദ്യോഗിക കാര്യങ്ങളിൽ മലയാളഭാഷയുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഭരണഭാഷാ വാരാഘോഷം 2026-ന് തുടക്കമായി. വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജീവനക്കാരും ഉദ്യോഗസ്ഥരും ഭരണഭാഷാ പ്രതിജ്ഞയെടുത്തു. കുഫോസ് അധ്യാപകൻ ഡോ ബിനു വർഗീസ് എഴുതിയ 'പശ്ചിമ ഘട്ടത്തിലെ മൽസ്യങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം  കേരള സാഹിത്യ അക്കാദമി, പത്മരാജൻ പുരസ്കാരങ്ങളുടെ  ജേതാവായ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചരുവിൽ നിർവഹിച്ചു. 

വാരാഘോഷത്തിന്റെ ഭാഗമായി സർവകലാശാലയിൽ വർഷം മുഴുവൻ ഭരണഭാഷാ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ‘മലയാഴ്മ’ എന്ന പേരിൽ 100 ദിന ഭരണഭാഷാ പരിശീലന ക്യാമ്പയിനും ആരംഭിച്ചു. പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഭരണഭാഷാ പദങ്ങൾ, ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ലളിതമായ മലയാള ശൈലികൾ, കത്തുകളും ഉത്തരവുകളും മലയാളത്തിൽ തയ്യാറാക്കുന്ന രീതി എന്നിവയിൽ ജീവനക്കാർക്ക്  പരിശീലനം നൽകും.
ജീവനക്കാർക്കും വിദ്യാർഥികൾക്കുമായി കൈയെഴുത്ത്, യാത്രാവിവരണം, കത്തെഴുത്ത് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക ഫയൽ പരിഭാഷാ മത്സരം വേദിയിൽ നേരിട്ട് നടത്തും.
ഔദ്യോഗിക ഭരണനിർവഹണത്തിൽ മലയാളത്തിന്റെ ഉപയോഗം വ്യാപകമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രജിസ്ട്രാർ ഡോ കെ ദിനേശ്, ഡോ അനു ഗോപിനാഥ്, ഡോ ഉണ്ണികൃഷ്ണൻ, ഡോ ലിംന മോൾ വി പി എന്നിവരും സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img